അറിയാമോ ? നവരത്ന മോതിരം ധരിച്ചിട്ടും ഐശ്വര്യം നേടാന്‍ സാധിക്കാത്തതെന്തുകൊണ്ടാണെന്ന് ?

തിങ്കള്‍, 3 ജൂലൈ 2017 (14:14 IST)
നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന മോതിരം ധരിക്കുന്നത്. ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കാറുള്ളത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം.
 
എന്നാല്‍ നവരത്ന മോതിരം ഉപയോഗിച്ചിട്ടും ഫലം കാണാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിവശം തുറന്ന വിധത്തിലായിരിക്കണം നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നങ്ങൾ ശരിയായ വിധത്തിലല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നതെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നാണ് പറയുന്നുണ്ട്.
 
സൂര്യന്റെ ദോഷം ഇരുപത്തിരണ്ടാം ദ്രോക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും. രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരാമെന്നും പഴമക്കാര്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക