തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 മാര്‍ച്ച് 2024 (11:54 IST)
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനിടയിാലാണ് മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പുതുക്കിയ വേതനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് കമ്മീഷന്‍ ഗ്രാമീണ വികസന മന്ത്രാലയത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
 
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനത്തിന് അനുമതി നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വേതനവര്‍ധനവില്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് ഡി എം കെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റി കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍