കൊവിഡ് മരണ കണക്കിന്റെ മൂന്നിലൊന്നാണ് പുറത്തുവന്നതെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 മാര്‍ച്ച് 2024 (12:42 IST)
കൊവിഡ് വ്യാപനകാലത്ത് ലോകത്ത് ഏഴ് മില്യണ്‍ അഥവാ 70ലക്ഷം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന. 2020നും 23നും ഇടയ്ക്കുള്ള കണക്കാണിത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥകണക്ക് മൂന്നിരട്ടിയെങ്കിലുമായിരിക്കുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം പകര്‍ച്ചവ്യാധി മാറിയെങ്കിലും കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനം ഉണ്ടായിട്ടില്ലെന്നും സംഘടന പറഞ്ഞു. 
 
മരണങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാരണം രാജ്യങ്ങള്‍ പലമരണങ്ങളും കൊവിഡിന്റെ കണക്കില്‍ കൂട്ടിയിട്ടില്ല. 2023ഡിസംബറില്‍ വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 42 ശതമാനം കൂടി. ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍