ലോകത്ത് നൂറുകോടിയിലധികം പേര്‍ക്ക് പൊണ്ണത്തടി, 160 മില്യന്‍ കുട്ടികളും!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 മാര്‍ച്ച് 2024 (11:43 IST)
ലോകത്ത് നൂറുകോടിയിലധികം പേര്‍ക്ക് പൊണ്ണത്തടിയെന്ന് ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ അനലൈസില്‍ പറയുന്നു. ഇന്ത്യയില്‍ 1990 കാലത്ത് പൊണ്ണത്തടിയുള്ള സ്ത്രീകളുടെ എണ്ണം 0.1 ശതമാനമായിരുന്നെങ്കില്‍ 2022ലെത്തിയപ്പോള്‍ 3.1 ശതമാനമായി വര്‍ധിച്ചു. പുരുഷന്മാരുടേത് 0.1 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി വര്‍ധിച്ചു.
 
2022ല്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ഭാരക്കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും ആണ്‍കുട്ടികള്‍ക്ക് ഇന്ത്യയും നൈജീരിയയുമാണ്. ഇവിടങ്ങളില്‍ 15 ശതമാനത്തോളം പേര്‍ അമിതവണ്ണക്കാരുമാണ്. ഇന്ത്യയില്‍ ശരീര ഭാരക്കുറവ് സ്ത്രീകളില്‍ 1990ല്‍ 27.3 ശതമാനമായിരുന്നെങ്കില്‍ 2022ല്‍ അത് 20.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്്. ആണുങ്ങളുടെ കാര്യത്തില്‍ ഇത് 45.1 ശതമാനത്തില്‍ നിന്ന് 21.7 ശതമാനമായി കുറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍