ഭാരത് മാതാകി ജയ്, നമസ്തേ ട്രംപ്, ഇന്ത്യ അമേരിക്ക ഫ്രണ്ട്ഷിപ്, മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് മോദി, മൊട്ടേര സ്റ്റേഡിയത്തിൽ ആവേശാരവം

തിങ്കള്‍, 24 ഫെബ്രുവരി 2020 (14:04 IST)
ഭാരത് മാതാക്കി ജെയ്, നമ‌സ്തേ മോദി, ഇന്ത്യാ അമേരിക്ക ഫ്രണ്ട്ഷിപ്പ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ ചൊല്ലി മൊട്ടേര സ്സ്റ്റേഡിയത്തിൽ ഡോണാൾഡ് ട്രംപിന് സ്വാഗതം നൽകി പ്രധാനമന്ത്രി നേരന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം പുതിയ മാറ്റത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
അഞ്ച് മാസങ്ങൾക്ക് മുൻപ് ഫൗഡി മോഡി എന്ന പേരിൽ എന്നെ അമേരിക്ക വരവേറ്റു. ഇന്ന് നമസ്‌തേ ട്രംപ് എന്ന പേരിൽ ഡോണാൾഡ് ട്രംപിനെ നമ്മൾ വരവേൽൽക്കുന്നു. നിണ്ട യാത്രക്ക് ശേഷവും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സബർമതി ആശ്രമത്തിൽ സന്ദർശനം നടത്താനും നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്താനും തയ്യാറായി. നമസ്തേ എന്ന വാക്ക് സൂചിപ്പിക്കുന്നത് ഏറെ കാലങ്ങളായിയുള്ള സാംസ്കാരത്തെയാണ് എന്നും നരേന്ദ്ര മോദി പറഞ്ഞു.

PM Modi: I think today we can see history being repeated. 5 months back I started my US trip with 'Howdy Modi' and today my friend President Donald Trump is starting his Indian trip with 'Namaste Trump' here in Ahmedabad pic.twitter.com/Yhyjs5YUNC

— ANI (@ANI) February 24, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍