തുടലിൽ കെട്ടിയിട്ട് കുരയ്ക്കാൻ ആവശ്യപ്പെട്ടു, പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഭാര്യവീട്ടുകാർ

തിങ്കള്‍, 24 ഫെബ്രുവരി 2020 (11:03 IST)
ഡൽഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഭാര്യ വീട്ടുകാർ. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിനെ തുടലിൽ കെട്ടിയിട്ട ശേഷം നായയെപ്പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ക്രൂരത.
 
2018ൽ അയൽവാസിയായ പെൺകുട്ടിയുമായി ഇക്രാമുദ്ദീൻ എന്ന യുവാവ് ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു, കുറച്ചുകാലം ഒളിച്ചു ജീവിച്ച ഇവർ 2019 മെയ് 16 സ്വദേശത്തേയ്ക്ക് തന്നെ തിരികെയെത്തി. ഇതോടെയായിരുന്നു ഭാര്യ വീട്ടുകാരുടെ പ്രതികാരം. ഇക്രാമുദ്ദീനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാർദ്ദിച്ച ശേഷം. കഴുത്തിൽ തുടലിട്ട് കെട്ടിയിടുകയായിരുന്നു. വടികൊണ്ട് അടച്ചുകൊണ്ട് നായയെ പോലെ കുരക്കാൻ അക്രമികൾ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.
 
അക്രമത്തിൽ പരിക്കേറ്റ ഇക്രാമുദ്ദീൻ ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകാനായി പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തനിക്കെതിരെ പീഡന പരാതി നൽകിയതായി അറിയുന്നത്. സ്വന്തം ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെ ജയിലിലാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയാണ്. അക്രമികൾക്കെതിരെ ഇക്രാമുദ്ദീൻ പരാതി നൽകിയത്. ഭാര്യവിട്ടുകാരിൽനിന്നും ഇപ്പോഴും ഭീഷണിയുണ്ടെന്ന് ഇക്രാമുദ്ദീൻ പറയുന്നു.  

വീഡിയോ കടപ്പാട്: ന്യൂസ് നേഷൻ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍