പിണറായി സര്‍ക്കാരിന്റെ കാലത്ത് സോളാറിനെക്കാള്‍ വലിയ തട്ടിപ്പ് സരിത നടത്തിയിരിക്കുന്നു: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

ശ്രീനു എസ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (11:42 IST)
തിരുവനന്തപുരം: യു.ഡി.എഫി നെതിരെ സോളാര്‍ കേസ് ആയുധമാക്കുവാനുള്ള നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് സോളാര്‍ കേസിലെ മുഖ്യപ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പിണറായി സര്‍ക്കാരിന്റെ കാലത്ത് സോളാറിനെക്കാള്‍ വലിയ തട്ടിപ്പ് സരിത നടത്തിയിരിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാജ നിയമന ഉത്തരവുകള്‍ നിര്‍മ്മിച്ച് നിരവധി പേരില്‍ നിന്നാണ് പണം തട്ടിയത് ഇതിന് കൂട്ട് നിന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അടക്കമുള്ള സി പി എം നേതാക്കളാണ്. 
 
തട്ടിപ്പില്‍ സര്‍ക്കാരിന്റെ ഉന്നതര്‍ക്കും  ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. ഈ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പിണറായി ആദ്യം തന്റെ സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പില്‍ നടന്ന വ്യാജ നിയമന ഉത്തരവുകള്‍ പരിശോധി ക്കുകയാണ് വേണ്ടതെന്നു ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പി എസ് സി പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തൊഴില്‍ തട്ടിപ്പ്കള്‍ക്കതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍