എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചു, പക്ഷേ ഇടതുപക്ഷം ഐതിഹാസിക വിജയം നേടും: പിണറായി വിജയൻ

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (08:46 IST)
കണ്ണൂർ: ഇടതുപക്ഷത്തിന് ചരിത്രവിജയം സമ്മാനിയ്ക്കുന്ന തെരഞ്ഞെടുപ്പായിരിയ്ക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പിണറായി ചേരിക്കൽ സ്കൂളിൽ കുടുംബസമേധം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുഖ്യന്ത്രിയുടെ പ്രതികരണം. ഇതേവരെ വോട്ട് ചെയ്തവർ വലിയ പിന്തുണയാണ് ഇടതുപക്ഷത്തിന് നൽകിയത് എന്നും, നുണകളോട് ജനങ്ങൾ എങ്ങനെ പ്രതികരിയ്ക്കും എന്ന് കാട്ടിത്തരുന്ന തെരഞ്ഞെടുപ്പായിരിയ്ക്കും ഇത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
 
'ഇതുപോലൊരു തെരഞ്ഞെടുപ്പ് മുൻ ഒരൊയ്ക്കലും നേരിടേണ്ടിവന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഞങ്ങൾക്കെതിരെ ഒന്നിയ്ക്കുകയും കേന്ദ്ര ഏജസികൾ അവർക്കുവേണ്ട് ഒത്താശ ചെയ്തുകൊടുക്കുകയുമാണ്. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങളെ ചെറിയ തോതിൽ ക്ഷീണിപ്പിയ്ക്കാം എന്നും ഉലയ്ക്കാം എന്നുമാണ് അവരുടെ പ്രതീക്ഷ. ആരാണ് ഉലയുന്നത് എന്നും ആരാണ് ക്ഷീണിയ്ക്കുന്നത് എന്നും എന്നും 16 ആം തീയതി കാണാം. ഐതിഹാസിക വിജയമായിരിയ്ക്കും എൽഡിഎഫ് നേടുക. കള്ളങ്ങളോടും നുണകളോടും ജനങ്ങൾ എങ്ങനെ പ്രതികരിയ്ക്കുന്നു എന്ന് കണിച്ചുതരുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിയ്ക്കും ഇത്.' മുഖ്യമന്ത്രി പറഞ്ഞു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍