കൂടെ താമസിച്ചിരുന്ന യുവതിയെ എയർഗൺ ഉപയോഗിച്ച് തലയ്ക്കടിച്ചു, പിന്നാലെ പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (07:58 IST)
ചാലക്കുടി: കൂടെ താമസിച്ചിരുന്ന യുവതിയെ എയർ ഗൺ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്. ചാലക്കുടിയിലാണ് സംഭവം ഉണ്ടായത്. പള്ളിപ്പാടൻ നിറ്റോ എന്ന യുവാവാണ് വൈപ്പിൻ സ്വദേശി സ്വീറ്റിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമയി പരിക്കേറ്റ സ്വീറ്റിയെ ആശുപത്രിയിൽ പ്രവേശിപിച്ചിരിയ്ക്കുകയായാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. 
 
കഴിഞ്ഞ ഒരു മാസമായി ഇരുവരും ഒരുമിച്ചാണ് താമസം, ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ നിറ്റോ എയർഗൺ ഉപയോഗിച്ച് സ്വീറ്റിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. പിന്നാലെ വീട്ടിൽനിന്നും ഇറങ്ങിയ ഇയാൾ ചാലക്കുടി വെട്ടുക്കടവ് പലത്തിനോട് ചേർന്നുള്ള കടവിൽ ചാടുകയായിരുന്നു. നിറ്റോ പുഴയിൽ ചാടുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ആളുകൾ ഇറങ്ങാത്ത ആഴംകൂടിയ ഭാഗത്താണ് യുവാവ് ചാടിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍