റഷ്യയില്‍ കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ അനുമതി

ശ്രീനു എസ്

ശനി, 19 സെപ്‌റ്റംബര്‍ 2020 (16:48 IST)
റഷ്യയില്‍ കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചു. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പോടെ ഇനി ഫാര്‍മസികളില്‍ നിന്ന് മരുന്ന് വാങ്ങാം. കൊറോണവിര്‍ എന്ന മരുന്നാണ് വില്‍ക്കാന്‍ അനുമതി നല്‍കിയത്. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമാണ് മരുന്ന് വികസിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്ത് കൊവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ കിട്ടുന്നത്.
 
കൊറോണയ്‌ക്കെതിരെ ജപ്പാനില്‍ ഉപയോഗിക്കുന്ന ഫാവിപിറാവിന്‍ എന്ന മരുന്നില്‍ നിന്നാണ് റഷ്യ കൊറോണവീര്‍ വികസിപ്പിച്ചെടുത്തത്. ഫാവിപിറാവിന്‍ ഇന്ത്യയിലും കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് മരുന്ന് നല്‍കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍