താരങ്ങളുടെ കൂറുമാറ്റം: നടിയെ ആക്രമിച്ച കേസില്‍ 'അവള്‍ക്കൊപ്പം' ഹാഷ് ടാഗ് വീണ്ടും തരംഗം

ശ്രീനു എസ്

ശനി, 19 സെപ്‌റ്റംബര്‍ 2020 (16:17 IST)
നടിയെ ആക്രമിച്ച കേസില്‍ താരങ്ങളുടെ കൂറുമാറ്റത്തിനു പിന്നാലെ അവള്‍ക്കൊപ്പം ഹാഷ്ടാഗുമായി ഡബ്ല്യൂസിസി വീണ്ടും രംഗത്ത്. നടന്‍ സിദ്ധിക്കും നടി ഭാമയുമായിരുന്നു മൊഴി തിരുത്തിയിരുന്നത്. സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഈ വിഷയത്തില്‍ നടി രേവതി ഫേസ്ബുക്കില്‍ കുറിച്ചു. 
 
അതേസമയം കൂറുമാറ്റത്തിലൂടെ ഇരുവരും അക്രമത്തെ അനുകൂലിക്കുന്നുവെന്നാണ് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞത്. കൂറുമാറിയത് സത്യമെങ്കില്‍ അതില്‍ ലജ്ജിക്കുന്നുവെന്നും റിമ കല്ലിംഗലും ഫേസ്ബുക്കില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍