ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍: ആരോഗ്യ വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (15:05 IST)
അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385ഡോക്ടര്‍മാരെയും 47 ജീവനക്കാരെയുമാണ് പിരിച്ചുവിടുന്നത്. ഇവരില്‍ പലരും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തുംമറ്റുമായി ജോലി ചെയ്യുകയാണ്.
 
എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പിരിച്ചുവിട്ടവരുടെ ഒഴിവിലേക്ക് ആരോഗ്യവകുപ്പ് ഉടന്‍ നിയമനം നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍