എം ശിവശങ്കറിന്റെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (12:09 IST)
ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ പരിശോധനക്ക് വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം. ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് പറയുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശമുണ്ട്.
 
ഇന്നലെ വൈകുന്നേരം കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫിസിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ എം ശിവശങ്കറെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍