ബുര്‍വി ചുഴലിക്കാറ്റ്: തെക്കന്‍കേരളത്തിന് ഭീഷണി; ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ശ്രീനു എസ്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (16:53 IST)
ബംഗാല്‍ ഉള്‍ക്കടലിന്റെ തെക്ക്കിഴക്കന്‍ തീരത്ത് രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ബുര്‍വി ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം.                  ഇതേതുടര്‍ന്ന് തെക്കന്‍കേരളത്തിലെ ഏഴു ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ഡിസംബര്‍ 3 വ്യാഴാഴ്ച റെഡ് അലര്‍ട്ടും ഡിസംബര്‍ 2 ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.മറ്റുജില്ലകളായ കോട്ടയം,പത്തനംതിട്ട,ആലപ്പുഴ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്.
 
ശ്രീലങ്കന്‍ തീരത്തുനിന്ന് ഏകദേശം 680 കീ.മീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്നും 1090 കീ.മീ ദൂരത്തിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ഡിസംബര്‍ രണ്ടോടുകൂടി ചുഴലിക്കാറ്റായിമാറുമെന്നാണ്  കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഓഖി ചുഴലിക്കാറ്റിന് സമാനമായ തീവ്രത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളത്തീരത്തുനിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അടുത്തുള്ള സുരക്ഷത തീരത്ത് എത്തിച്ചേരാനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍