ഡോക്ടര്‍മാര്‍ ഈമാസം 11ന് രാജ്യവ്യാപകമായി പണിമുടക്കുന്നു, കാരണം ഇതാണ്!

ശ്രീനു എസ്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (10:21 IST)
ഡോക്ടര്‍മാര്‍ ഈമാസം 11ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. നിയമനടപടികള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
 
അതേസമയം തിയറി മാത്രം പഠിച്ച ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജനാണെന്ന രീതിയില്‍ ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് വൈദ്യമഹാസഭ ആവശ്യപ്പെട്ടു. നിലവിലെ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ബി.എ.എം.എസ് എന്ന ബിരുദം പേരിനോട് ചേര്‍ക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ആയൂര്‍വേദ കോളജുകളില്‍ വെറും ഡിപ്ലോമകോഴ്‌സ് മാത്രമാണ് നടത്തുന്നത്. അതിനാല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവര്‍ക്ക് ബി.എ.എം എന്ന ഡിപ്ലോമ രജിസ്‌ട്രേഷന്‍ മാത്രമേ നല്‍കാവൂ. ഇതിനായി ട്രിവാന്‍ഡ്രം കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യമഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍