ഇത്തവണ ക്രിസ്മസ് കിറ്റില്‍ മാസ്‌കും!

ശ്രീനു എസ്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (13:31 IST)
ഡിസംബര്‍മാസം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റില്‍ മാസ്‌കും ഉണ്ടാകും. വ്യാഴാഴ്ച ആരംഭിക്കുന്ന കിസ്മസ് കിറ്റില്‍ 11 ഇനമാണ് ഉണ്ടാവുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചിട്ടുണ്ട്.
 
കടല  500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, മുളകുപൊടി 250 ഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, തേയില 250 ഗ്രാം, ഉഴുന്ന് 500 ഗ്രാം, ഖദര്‍ മാസ്‌ക് രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍