ആരോഗ്യപ്രവർത്തരിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ഇന്ന് സ്ഥിരീകരിച്ചത് 250 പേർക്ക്, ആശങ്ക

വെള്ളി, 16 ഒക്‌ടോബര്‍ 2020 (18:25 IST)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 250 ആരോഗ്യപ്രവർത്തകർക്ക്. എറണാകുളത്താണ് ഏറ്റവുമധികം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. 76 പേർക്കാണ് ഇവിടെ രോഗം.
 
 മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 7283 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. ഇന്ന് രോഗം ബാധിച്ചവ്അരിൽ 5731 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 1158 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍