കൊവിഡ് വ്യാപനം രൂക്ഷം: കേന്ദ്രം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:19 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും.കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം എത്തുക. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോളും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. 
 
സംഘത്തിൽ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. സംസ്ഥാനങ്ങൾക്ക് രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് കേന്ദ്രസംഘം സഹയം നൽകും. കൂടാതെ പരിശോധനകൾ,രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. നേരത്തെ കൊവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് എനിവിടങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍