ശബരിമല ഇന്നുതുറക്കും; ദിവസം 250 പേര്‍ക്ക് നിബന്ധനകളോടെ പ്രവേശനം

ശ്രീനു എസ്

വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:06 IST)
ശബരിമല ഇന്നുതുറക്കും. ദിവസേന വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 250 ഭക്തര്‍ക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടായിരിക്കും. നിയന്ത്രണങ്ങളുണ്ടായിരുന്ന ശബരിമലയില്‍ ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമണിമുതലാണ് ഭക്തര്‍ക്ക് ദര്‍ശനമുള്ളത്.
 
ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. കൂടാതെ 10നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുന്നത്. നടയടക്കുന്ന 21 വരെ 1250 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അനുമതി ഉണ്ടായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍