തന്നേയും പൊലീസ് തടഞ്ഞുവെച്ചു, അവരും മനുഷ്യരല്ലേ? ഈ വെയിലത്ത് നില്‍ക്കുന്നത് ചില്ലറ കാര്യമല്ല: ഐ എം വിജയൻ

അനു മുരളി

വെള്ളി, 27 മാര്‍ച്ച് 2020 (18:20 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസും റോഡിലുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍.
 
തന്നേയും പൊലീസ് തടഞ്ഞിരുന്നുവെന്ന് ഐ എം വിജയൻ പറയുന്നു. പോലീസ് അവരുടെ ജോലി കൃത്യമായാണ് ചെയ്യുന്നത്. ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ മൂന്ന് തവണ എന്നെ തടഞ്ഞിരുന്നു, ഒറ്റയ്ക്കായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷമാണ് എന്നെ പോകാന്‍ അനുവദിച്ചത്. ഒരു വിട്ടുവീഴ്ചയും ചെയ്തില്ലെന്ന് അദ്ദേഹം പറയുന്നു.
 
അസൗകര്യങ്ങളുടെ പേരില്‍ പോലീസിനോട് തട്ടിക്കയറുന്ന പ്രവണത ശരിയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് പോലീസ് ആളുകളെ തടയുന്നത്. അവരും മനുഷ്യരല്ലേ? ഈ വെയിലത്ത് നില്‍ക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ലെന്നും ഐഎം വിജയന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍