ശബരിമല വിവാദം ആളിക്കത്തിക്കാൻ നീക്കം, രാജ്യമെങ്ങും വ്യാപിപ്പിക്കും?- അമിത് ഷായുടെ പുതിയ തന്ത്രങ്ങളിങ്ങനെ

ശനി, 24 നവം‌ബര്‍ 2018 (08:35 IST)
കേരളത്തില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാനുളള സുവർണാവസരമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ഇതിന്റെ ശ്രമങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. അവർ മുന്നോട്ട് വെച്ച അജണ്ടയിൽ തട്ടിത്തടഞ്ഞ് ഓരോരുത്തരായി വീണുവെന്ന കാര്യം. 
 
ശബരിമല വിഷയം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കത്തിച്ച് നിര്‍ത്താനാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് സംസ്ഥാന ബിജെപിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശവും. എന്നാൽ, കേന്ദ്രമന്ത്രിമാർ വന്നിട്ട് പോലും കർശന നടപടികളും തീരുമാനവുമായി പൊലീസ് നിലയുറപ്പിച്ചതോടെ ചെറുതായി പിന്നോട്ട് പോയിരിക്കുകയാണ് ബിജെപി.
 
എംപിമാരും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും വന്നിട്ട് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ബിജെപി നാണംകെടുകയും ചെയ്തു. എന്നാൽ, പത്തിതാഴ്ത്തി ഒതുങ്ങിയിരിക്കാൻ ബിജെപിക്ക് കഴിയില്ല. ഇത് അവരുടെ സുവർണാ അവസരമാണെന്ന ബോധം ബിജെപിക്കുണ്ട്. 
 
ഇതോടെ നിര്‍മ്മല സീതാരാമനും രാജ്‌നാഥ് സിംഗും അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കാനുളള നീക്കത്തിലാണ് ബിജെപി എന്നാണ് സൂചന. അതിനായി അമിത ഷാ തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു. രാജ്യമെങ്ങും ശബരിമല പ്രതിഷേധവും പ്രക്ഷോഭവും വർധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍