ഏറെ കാത്തിരുന്ന ആ വാട്ട്സ് ആപ്പ് ഫീച്ചർ എത്തി, ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യം

വെള്ളി, 6 നവം‌ബര്‍ 2020 (14:07 IST)
വാട്ട്സ് ആപ്പ് ലഭ്യമാക്കാൻ പോകുന്നു എന്ന തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫീച്ചറാണ് സന്ദേശങ്ങൾ നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിങ് മെസേജ് ഫീച്ചർ. ഇപ്പോഴിതാ ഉപയോക്താക്കാൾക്ക് ആ ഫീച്ചർ ലഭ്യമാക്കിയിരിയ്ക്കുന്നു. സന്ദേശങ്ങൾ ഏഴുദിവസത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരിയ്ക്കുന്നത്.
 
ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ് പതിപ്പുകളിൽ ഫീച്ചർ ലഭ്യമാക്കി കഴിഞ്ഞു. വാട്ട്സ് ആപ്പിലെ കോൺടാക്ടുകൾ സെലക്ട് ചെയ്ത് ഡിസപ്പിയറിങ് മേസേജ് ആക്ടിവേറ്റ് ചെയ്യാം. ഇതോടെ സന്ദേശങ്ങൾ ഏഴു ദിവസത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകും. ചിത്രങ്ങളും ഫയലുകളുമെല്ലാം ഇത്തരത്തിൽ നീക്കം ചെയ്യപ്പെടും. അനാവശ്യ മെസേജുകളും ഫയലുകളും കൂട്ടത്തോടെ ഡിലീറ്റ് ചെയ്യാൻ സധിയ്ക്കുന്ന 'ബൾക്ക് ഡിലീറ്റ്' എന്ന ഫീച്ചർ അടുത്തിടെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍