ഡി കോക്കും സൂര്യകുമാറും മിന്നി, ബൗളർമാർ നടത്തിയത് ഉജ്ജ്വല പ്രകടനം: തന്ത്രങ്ങൾ വിജയംകണ്ടെന്ന് രോഹിത്

വെള്ളി, 6 നവം‌ബര്‍ 2020 (12:01 IST)
ദുബായ്: ആദ്യ ക്വാളിഫയറിൽ തന്നെ മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസിന്റെ ഭഗത്തുനിന്നും ഉണ്ടായത്. മത്സരത്തിൽ ഡൽഹിയ്ക്കെതിരെ വ്യക്തമായ തന്ത്രങ്ങൾ ഉണ്ടായിരുന്നു എന്നും അത് കൃത്യമായി ഫലം കണ്ടു എന്നുമായിന്നു ഫൈനലിൽ ഇടംപിടിച്ചത്തിനെ കുറിച്ച് മുംബൈ നായകൻ രോഹിത് ശർമ്മയുടെ പ്രതികരണം. സീസണിലെ തന്നെ ഏറ്റവും മീകച്ച പ്രകടനമാണ് ആദ്യ ക്വാളിഫയറിൽ മുംബൈയിൽനിന്നും ഉണ്ടായത് എന്നും രോഹിത് ശർമ്മ പറയുന്നു. 
 
'രണ്ടാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഡി കോക്കില്‍ നിന്നും സൂര്യകുമാര്‍ യാദവില്‍ നിന്നും മികച്ച പ്രകടനമാണ് ഉണ്ടായത്. മനോഹരമായിരുന്നു ഇരുവരുടെയും കളി. മത്സരം മത്സരം ഫിനിഷ് ചെയ്തതാവട്ടെ ഗംഭീരവും. ഉജ്ജ്വലമായ പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്.' ബോൾട്ടിന്റെ പരിക്കിനെ കുറിച്ചും രോഹിത് ശർമ്മ പ്രതികരിച്ചു. മത്സരത്തിന് ശേഷം ബോൾട്ടിനെ കണ്ടില്ല. എന്നാൽ അദ്ദേഹത്തിന് വലിയ പ്രശ്നങ്ങളില്ല എന്നാണ് മനസിലാക്കാന്ന് സാധിയ്ക്കുന്നത്.
 
പ്രധാനപ്പെട്ട മത്സരമാണ് ഇനി വരാനുള്ളത്. മൂന്ന് നാല് ദിവങ്ങൾ മുന്‍പിലുണ്ട്. ബോള്‍ട്ടിന് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. രണ്ട് മൂന്ന് ദിവസം കൊണ്ട് ബോള്‍ട്ടിന് തിരികെ വരാനാവും എന്നാണ് ;പ്രതീക്ഷിയ്കുന്നത്. ഫൈനലില്‍ ബോള്‍ട്ട് കളിക്കാന്‍ ഇറങ്ങുമെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ ടീം മികച്ച വിജയം സ്വന്തമാക്കിയെങ്കിലും. ഗോൾഡൻ ഡക്കായാണ് രോഹിത് പുറത്തായത്ത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യം റണ്‍സിന് പുറത്തായ താരമായി രോഹിത് മാറി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍