50+48+32+8 എംപി ക്വാഡ് റിയർ ക്യാമറ, 32 എംപി സെൽഫി ഷൂട്ടർ, സ്നാപ്ഡ്രാഗൺ 888: വിവോ X60 Pro പ്ലസ്

വെള്ളി, 22 ജനുവരി 2021 (14:18 IST)
വമ്പൻ ക്യാമറകൾ ഉൾപ്പടെ മികച്ച ഫീച്ചറുകളുമായി പുത്തൻ ഹൈ എൻഡ് സ്മാർട്ട്ഫോൺ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. X60 പ്രോ പ്ലസ് എന്ന മോഡലിനെയാണ് പുതുതായി അവതരിപ്പിച്ചിരിയ്ക്കുന്നത്. 8 ജിബി റാം 128 ജിബി പതിപ്പിൽ തുടങ്ങി 12 ജിബി റാം 256 ജിബി പതിപ്പിൽ വരെ സ്മാർട്ട്ഫോൺ ലഭ്യമാണ്, സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വകഭേദത്തിന് ഏകദേശം 56,500 രൂപയാണ് ചൈനിസ് വിപണിയിലെ വില.
 
HDR10, HDR10 പ്ലസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ക്യാമറയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 32 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, 8 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകൾ എടുത്തുപറയേണ്ടതാണ്. 32 എംപിയാണ് സെൽഫി ഷൂട്ടർ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 888 പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. ആൻഡ്രോയിഡ് 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 55W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 4,200 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍