റംസി കേസ്: റംസിയ്ക്ക് നീതി തേടിയുള്ള കൂട്ടായ്മയിലെ 19കാരനോപ്പം നാടുവിട്ട സഹോദരി കസ്റ്റഡിയിൽ

വെള്ളി, 22 ജനുവരി 2021 (11:51 IST)
മൂവാറ്റുപുഴ: വിവാഹത്തിൽനിന്നും യുവാവ് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരയ്ക്ക് നീതി തേടിയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ കൂട്ടായ്‌മയിലെ യുവാവിനൊപ്പം നാടുവിട്ട സഹോദരിയെ പൊലീസ് പിടികൂടി. റംസിയുടെ മരണത്തിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സഹോദരി അൻസിയ കൂട്ടായ്മയിലെ അഖിൽ എന്ന 19 കാരനൊപ്പം നാടുവിടുകയായിരുന്നു. അൻസിയയെ കണാനില്ലെന്ന് കാട്ടി ഭർത്താവ് മുനീർ ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. മൂവാറ്റുപുഴയിൽ ഒളിവിൽ താമസിയ്ക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ 18നാണ് അൻസിയയെ കാണാതായത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍