ഭർത്താവിന്റെ ബീജത്തിന് അവകാശം ഭാര്യയ്ക്ക് മാത്രം: പിതാവിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

വെള്ളി, 22 ജനുവരി 2021 (13:21 IST)
കൊല്‍ക്കത്ത: മരണപ്പെട്ട ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി. മകന്റെ ബീജം ബീജ ബാങ്കിൽ സൂക്ഷിയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹർജി തള്ളിക്കൊണ്ടാണ് കൊൽക്കത്ത ഹൈക്കോടതിയുടെ വിധി. മരണപ്പെട്ടയാളുടെ ഭാര്യയ്ക്കെതിരെ വിധി പുറപ്പെടുവിയ്ക്കാനാക്കില്ല എന്ന് നിരിക്ഷിച്ചുകൊണ്ടാണ് പിതാവിന്റെ ഹർജി കോടതി തള്ളിയത്. ഏക മകന്റെ ബീജം സംരക്ഷിയ്കപ്പെടാതിരുന്നാൽ തങ്ങളുടെ പരമര ഇല്ലാതാകും എന്ന് ചുണ്ടിക്കാട്ടിയാണ് 2020 മാർച്ചിൽ പിതാവ് കോടതിയെ സമീപിച്ചത്. 
 
മകന്റെ ബീജം സൂക്ഷിയ്ക്കാൻ മരുമകൾ അനുവാദം നൽകുന്നില്ലെന്നായിരുന്നു പരാതി. എന്നാൽ പിതാവിന് ഇക്കാര്യത്തിൽ മൗലിക അവകാശമില്ലെന്നും ഭാര്യയ്ക്ക് മാത്രമാണ് അവകാശമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു, അച്ഛനാണെന്ന് കരുതി മകന് സന്താന പരമ്പര ഉണ്ടാകണം എന്ന് അവകാശപ്പെടാനാകില്ല എന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍