വാട്ട്സ് ആപ്പ് വെബിൽ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം, ഫെയ്സ്ബുക്കിലെ മെസഞ്ചർ റൂംസ് വാട്ട്സ് ആപ്പ് വെബിലും

തിങ്കള്‍, 11 മെയ് 2020 (12:11 IST)
വാട്ട്സ് ആപ്പ് വെബിലും ഗ്രൂപ്പ് വീഡിയോ ചാറ്റ് സംവിധാനം ലഭ്യമാക്കി ഫെയ്സ്ബുക്ക്, ഫെയ്സ്ബുക്കിലും, മെസഞ്ചറിലും നൽക്കിയ ഗ്രൂപ്പ് വീഡിയോ ചാറ്റ് സംവിധാനമായ മെസഞ്ചർ റൂംസ് ആണ് വാട്ട്സ് ആപ്പിലും ലഭ്യമാക്കുന്നത്. വാട്ട്സ് ആപ്പിന്റെ 2.2019.6 വേർഷനിൽ സംവിധാനം ഇതിനോടകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. വാബീറ്റ ഇൻഫോയാണ് ഇക്കാര്യം വ്യക്താമാക്കിയത്. 
 
വാട്ട്സ് ആപ്പ് വെബിൽ മെസഞ്ചർ റൂംസിന്റെ ഷോർട്ട്കട്ട് ഉണ്ടായിരിയ്ക്കും, ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ മെസഞ്ചർ റൂംസിലേയ്ക്ക് കടക്കാം. 50 പേർക്ക് വരെ ഒരുമിച്ച് വീഡിയോ ചാറ്റ് നടത്താനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. സംവിധാനം വാട്ട്സ് ആപ്പിന്റെ മറ്റു വേർഷനുകളിലേയ്ക്ക് എപ്പോൾ എത്തും എന്ന കാര്യം വാട്ട്സ് ആപ്പ് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ വാട്ട്സ് ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 8 ആക്കി ഉയർത്തിയിരുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍