ലോക്ഡൗൺ ഇനിയും തുടരാനാകില്ല, ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചേയ്ക്കും

തിങ്കള്‍, 11 മെയ് 2020 (09:33 IST)
രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിയ്ക്കാനിരിയ്ക്കെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് വൈകിട്ട് വീഡിയോ കോൺഫറൻസിങ് നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്കാണ് കൂടിക്കാഴ്ച. ലോക്ഡൗൺ ഇനിയും തുടരാനാകില്ല എന്നാണ് വിദഗ്ധ നിർദേശം. അതിനാൽ തന്നെ രാജ്യത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേയ്ക്കും. എന്നാൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62,000 കടന്നു എന്നത് ആശങ്ക ജനിപിയ്ക്കുന്നതാണ്. 
 
കണ്ടെയ്ൻ‌മെന്റ് സോനുകളിൽ കർശന നിയന്ത്രണങ്ങൾ തുടർന്നുകൊണ്ട്. ഗ്രീൻ ഓറഞ്ച് സോണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിയ്ക്കാനാണ് കേന്ദ്ര സർക്കാർ ആലോചിയ്ക്കുന്നത്. സാമ്പത്തിക മേഖലയ്ക്ക് ഉണർവ് ലഭിയ്ക്കുന്ന ഇളവുകൾ വേണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിമാർ ക്യാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നളെ മുതൽ ട്രെയിൻ ഗതാഗതം പുനരാംഭിയ്ക്കും. ഇന്ന് വൈകിട്ട് മുതൽ ടിക്കറ്റ് ബിക്കിങ് ആരംഭിയ്ക്കും, ആഭ്യന്തര വിമാന സർവീസുകൾ പുനരാംഭിയ്ക്കൻ വ്യോമയാന മന്ത്രാലയം ആലോചിയ്ക്കുന്നുണ്ട്.         

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍