അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തും, ആൻഡ്രോയിഡ് ഫോണുകളുടെ ക്യാമറകളിൽ വലിയ സുരക്ഷാ വീഴ്ച

വ്യാഴം, 21 നവം‌ബര്‍ 2019 (18:39 IST)
ആൻഡ്രോയിഡ് ഫോണുകളിലെ ക്യാമറകളിൽ വലിയ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി ടെക് വിദഗ്ധർ. ഉപയോക്താക്കളുടെ സമ്മതം കൂടാതെ ക്യാമറകൾ ചിത്രങ്ങളും, ദൃശ്യങ്ങളും പകർത്തുന്നതായും. ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
 
നിലവിൽ ഗൂഗിളിന്റെ പിക്സൽ ഫോണുകളിലും, സാംസങ്ങിന്റെ ചില ഫോണുകളിലുമാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത് എങ്കിലും എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ വീഴ്ച ഉണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഇൻബിൽറ്റ് ക്യാമറ ആപ്പുകൾ ഒരു പ്രത്യേക റിമോർട്ട് ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
 
ഇതുവഴി ഉപയോക്താവിന്റെ അനുവാദം കൂടാതെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ സാധിക്കും. ഫോണിന്റെ സ്റ്റോറേജിലേക്കും റിമോർട്ട് ആപ്പ് വഴി കടന്നു കയറാം. ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും ഡേറ്റകൾ പരിശോധിച്ച് ഉപയോക്താവ് എവിടെ നിൽക്കുന്നു എന്നുപോലും കണ്ടെത്താൻ സാധിക്കും എന്നതാണ് വീഴ്ച. ചെക്കർമാർ ഈ പ്രശ്നം, ഗൂഗിളിനെയും സാംസങ്ങിനെയും അറിയിച്ചുകഴിഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍