'ദേവാസുരം' മോഹൻ‌ലാൽ ആദ്യം വേണ്ടെന്നുവച്ചു, പിന്നീട് സിനിമ സംഭവിച്ചത് ഇങ്ങനെ !

വ്യാഴം, 21 നവം‌ബര്‍ 2019 (15:42 IST)
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ. സിനിമാ ആരാധകർ ഇപ്പോഴും ആഘോഷമാക്കുന്ന ചിത്രം. സിനിമയുടെ രണ്ടാംഭാഗമായ രാവണപ്രഭുവിൽ ഇരട്ട കഥാപാത്രങ്ങളിലെത്തി മോഹൻലാൽ ആരാധകരെ വിസ്മയിപ്പിക്കുകയും ചെയ്തു.
 
വലിയ തരംഗമായി മാറിയ ആ സിനിമ പക്ഷേ ഏറ്റെടുക്കാൻ തുടക്കത്തിൽ മോഹൻലാൽ വിസമ്മതിച്ചിരുന്നു. വിയറ്റ്‌നാം കോളനി എന്ന സെറ്റിൽ വച്ചാണ് മോഹൻലാലിനെ കാണാൻ ഐവി ശശി എത്തുന്നത്. ഒരു ആക്ഷൻ സിനിയെ കുറിച്ചാണ് ഐവി ശശി പറയാൻ പോകുന്നത് എന്ന് അറിഞ്ഞ മോഹൻലാൽ രണ്ട് വർഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
 
എന്നാൽ ആദ്യ പകുതിയിൽ തികഞ്ഞ വില്ലനും രണ്ടാം പകുതിയിൽ നായകനായും ഭാവം മാറുന്ന മാസ് കഥാപാത്രത്തെ അറിഞ്ഞതോടെ മോഹൻലാൽ ഉടൻ തന്നെ സമ്മതം മൂളുകയായിരുന്നു. 1993ലാണ് ഐവി ശശി, രഞ്ജിത്, മോഹൻലാൽ കൂട്ടുകെട്ടി ദേവാസുരം തീയറ്ററുകളിൽ എത്തിയത്. മുല്ലശേരി ഗോപാലൻ എന്ന ആളുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയണ് മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായ മംഗലശേരി നീലകണ്ഠന് രഞ്ജിത് ജീവൻ നൽകിയത്.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍