ലോക്‌ഡൗണിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞത്, സ്മാർട്ട്‌ഫോണുകളും ട്രിമ്മറുകളും

ബുധന്‍, 6 മെയ് 2020 (11:27 IST)
രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങൾ താൽക്കാലികകമായി പ്രവർത്തനം നിർത്തിവച്ചിരുന്നു. എന്നാൽ അവശ്യ വസ്തുകൾ മാത്രം സ്ഥാപനങ്ങൾ വിതരണം. ചെയ്യുന്നുണ്ട്. മറ്റു ഉത്പന്നങ്ങൾക്കായി ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയെങ്കിലും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ ലോക്‌ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉത്പന്നങ്ങൾ ഏതൊക്കെ എന്ന് പുറത്തുവിട്ടിരിയ്ക്കുകയാണ് ഫ്ലിപ്കാർട്ട്. 
 
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മേക്കപ്പ് ഉപകരണങ്ങൾ എന്നിവയാണ് ഫ്ലിപ്കാർട്ടിൽ ആളുകൾ ഏറ്റവുകൂടുതൽ തിരഞ്ഞെത്. ഇതിൽ തന്നെ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ തന്നെ. ഏറ്റവുധികം സേർച്ച് ചെയ്യപ്പെട്ട പത്ത് വസ്തുക്കളിൽ പ്രധാനി ട്രിമ്മറുകൾ ആണ്. 4.5 ശതമാനം വർധനവാണ് ട്രിമ്മറുകളുടെ സേർച്ചിൽ ഉണ്ടയിരിയ്ക്കുന്നത്. ഹെഡ്സെറ്റുകൾക്കായുള്ള സേർച്ചും വർധിച്ചു. ഫാനുകൾ, എയർ കണ്ടീഷണറുകൾ, ഗ്യാസ് സ്റ്റൗ എന്നിവയ്ക്കായുള്ള  സേർച്ചുകൾ ഇരട്ടിയായിട്ടുണ്ട്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍