സംസ്ഥാനത്ത് വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ ഇന്നുമുതൽ പ്രവർത്തനം പുനരാരംഭിയ്ക്കും

ബുധന്‍, 6 മെയ് 2020 (10:56 IST)
ലോക്‌ഡൗണിനെ തുടർന്ന് താൽകാലികമായി നിർത്തിവച്ചിരുന്ന വാട്ടർ അതോരിറ്റിയുടെ ക്യാഷ് കൗണ്ടറുകൾ ബുധനാഴ്ച മുതൽ പ്രവർത്തനം പുന‌രാരംഭിയ്ക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയായിരിയ്ക്കും ക്യാഷ് കൗണ്ടറുകൾ പ്രവർത്തിയ്ക്കുക. ലോക്‌ഡൗൺ നിബന്ധനകൾ പാലിച്ച് കൗണ്ടറിലെത്തി ആളുകൾക്ക് വെള്ളക്കരം അടയ്ക്കാം.
 
ക്യാഷ് കൗണ്ടറുകളിൽ സാനിറ്റൈസറുകളും, ഹാൻഡ് വാഷും ലഭ്യമാക്കും. പണം അടയ്ക്കാൻ എത്തുന്നവർ മാസ്ക് നിർബന്ധമായും ധരിയ്ക്കണം. സാമുഹിക അകലം പാലിച്ച് മാത്രമേ ക്യു നിൽക്കാവു. എന്നാൽ 2000 രൂപയ്ക്ക് മുകളിലൂള്ള എല്ലാ ബില്ലുകളും ഓൺലൈനായി തന്നെ അടയ്ക്കണം. https://epay.kwa.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പണം അടയ്ക്കാം. ഓണലൈനായി ബില്ലുകൾ അടയ്ക്കുമ്പോൾ തുകയുടെ ഒരു ശതമാനം കിഴിവും ലഭിയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍