ലൈറ്റിട്ടാണോ ഉറങ്ങാറ് ? എങ്കിൽ ആ ശീലം എത്രയും പെട്ടന്ന് അവസാനിപ്പിച്ചോളൂ... !

ശനി, 18 ജൂലൈ 2020 (15:40 IST)
രാത്രിയിൽ മുറിയിൽ ലൈറ്റിട്ട് ഉറങ്ങൂന്ന ശീലമുള്ളവർ നിരവധി പേരുണ്ട്. ചിലർക്ക് അത് ചെറുപ്പം മുതലുള്ള ഒരു ശീലമായി മാറിയതാണ്. ചിലർക്കകട്ടെ ഭയമാണ് കാരണം. എന്നാൽ ഇങ്ങനെ ലൈറ്റിട്ട് ഉറങ്ങുന്നത് നമ്മുടെ ജീവിത താളത്തെ ആകെ തെറ്റിക്കുമെനന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ലൈറ്റിട്ട് ഉറങ്ങുന്നതുവഴി ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെടുന്നു എന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ലൈറ്റ് ഓണാക്കണം എന്നുതന്നെ വേണമെന്നില്ല സ്മാർട്ട്‌ഫോണുകളിൽനിന്നുള്ള പ്രകാശം പോലും സ്വാഭാവികമായ ഉറക്കത്തിന്റെ താളം ഇല്ലാതാകക്കും. മെലാടോണിൻ എന്ന ഹോർമോണാണ് നമ്മുടെ ഉറക്കത്തെ ക്രമീകരിക്കുന്നത്. കൃത്യമായി ഉറങ്ങുന്നതിനും ഉണരുന്നതിനുമായി ശരീരത്തിൽ ഒരു ക്ലോക്കുപോലെ ഇത് പ്രവർത്തിക്കും. മെലാടോണിൻ കൃത്യമായ അളവിൽ ഉത്പാതിപ്പിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കൂ. എന്നൽ പ്രകാശം മെലാടോണിൻ ഉത്പാദനത്തെ തടസപ്പെടുത്തും. 
 
മാത്രമല്ല ഉറങ്ങേണ്ട സമയം ഏതെന്ന് കണ്ടെത്തുന്നതിൽ തലച്ചോറിൽ അശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും, ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കും. കൃത്യമായ ഉറക്കം ലഭിക്കതെ വരുന്നതോടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ പിടിമുറുക്കും. ഡിപ്രഷൻ പോലുള്ള മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍