ലോകത്തിലെ ആദ്യ എആർ ലോഞ്ച്, വൺപ്ലസ് നോർഡ് 21ന് ഇന്ത്യൻ വിപണീയിലേയ്ക്ക്

ശനി, 18 ജൂലൈ 2020 (12:39 IST)
ആത്യാധുനിക സംവിധാനത്തിലൂടെ സ്മാർട്ട്ഫോൺ ലോഞ്ചിന് ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ വൺപ്ലസ്. വൺപ്ലസിന്റെ നോർഡ് സ്മാർട്ട്ഫോണാണ് ലോകത്തിലെ ആദ്യ എആർ ലോഞ്ചികൂടെ വിപണിയിൽ അവതരിപ്പിയ്ക്കുന്നത്. ഈ മാസം 21ന് രാത്രി 7.30ന് വൺപ്ലസ് നോർഡ് ഇന്ത്യയിലെത്തും. സ്മാർട്ട് ഡിവൈസുകളിലൂടെ വൺപ്ലസ് നോർഡ് ലോഞ്ചിൽ ആർക്കും പങ്കെടുക്കാം. 
 
ലോഞ്ചിനായി പ്രത്യേക മൊബൈഒൽ ആപ്പ് വൺപ്ലസ് ഒരുക്കിയിട്ടുണ്ട്. വണ്‍പ്ലസ് നോര്‍ഡ് എആര്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോഞ്ചിൽ പങ്കെടുക്കുന്നതിനായുള്ള ഇൻവിറ്റേഷൻ 99 രൂപ നൽകി ആമസോൺ വെബ്സൈറ്റിൽനിന്നും സ്വന്തമാക്കാം. ലോഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആമസോണിലെ 'ലോഞ്ച് ഡേ ലോട്ടറി' യില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. ഇന്ത്യയിൽ വൺ പ്ലസ് അവതരിപ്പിയ്ക്കുന്ന മിഡ് ലെവൽ സ്മാർട്ട്ഫോണായിരിയ്ക്കും വൺപ്ലസ് നോർഡ്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ വരെ സ്മാർട്ട്ഫോൺ ലഭ്യമാകും 
 
6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് നോർഡ് എത്തുന്നത്. ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 16 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് മറ്റുരണ്ട് സെൻസറുകൾ. 32 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളും സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765 G പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 4,300 എംഎഎച്ച് ആണ് ബാറ്ററി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍