'ചിരിയുടെ ഗര്‍ജ്ജനം';കോമഡി പടവുമായി ചാക്കോച്ചനും സുരാജും

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ജനുവരി 2024 (14:53 IST)
നടന്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഗര്‍ര്‍ര്‍'. മൃഗങ്ങളെ സൂക്ഷിക്കുക എന്ന ടാഗ്ലൈനൊടെയുളള ചിത്രത്തെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് പുതുവത്സര ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറങ്ങി.
 
ചിരിയുടെ ഗര്‍ജ്ജനം എന്ന് എഴുതി കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കിട്ടത്.
 
എസ്രക്കുശേഷം ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍