നെഗറ്റീവ് റിവ്യൂകള്‍ക്ക് ചെവി കൊടുക്കാതെ സിനിമ പ്രേമികള്‍,ചാവേറിന് തിരക്കേറുന്നു

കെ ആര്‍ അനൂപ്

വെള്ളി, 13 ഒക്‌ടോബര്‍ 2023 (12:00 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത 'ചാവേര്‍'റിലീസ് ചെയ്ത മുതലേ ശക്തമായ ഡിഗ്രേഡിങ് ആണ് നേരിടേണ്ടിവന്നത്. അതിനോട് പോരാടി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അതിനെല്ലാം ഉള്ള ഒരു മറുപടി എന്നോണം കഴിഞ്ഞദിവസം നിര്‍മാതാക്കള്‍ പുറത്തിറക്കിയ പോസ്റ്റര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന ക്യാപ്ഷനുമായാണ് 'ചാവേര്‍' രണ്ടാം വാരത്തിലേക്ക് കടന്ന സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കിട്ടത്. കരുതിക്കൂട്ടിയുള്ള നെഗറ്റീവ് റിവ്യൂകളെ കണക്കിലെടുക്കാതെ ജനങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.
 
കുടുംബ പ്രേക്ഷകരും യുവാക്കളും സിനിമയെ ഏറ്റെടുത്തതോടെ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്താനും ഇടയായി. ചാവേര്‍ രണ്ടാം വാരത്തില്‍ എത്തുമ്പോള്‍ പ്രദര്‍ശനശാലകളില്‍ തിരക്കേറുകയാണ്.കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മനോജ് കെയുവും സംഗീതയും സജിന്‍ ഗോപുവും അനുരൂപും ദീപക് പറമ്പോലുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. 
 
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍