മകനെ പീഡിപ്പിച്ച കേസിൽ അമ്മ പോക്‌സോ പ്രകാരം അറസ്റ്റിൽ, സംസ്ഥാനത്ത് ആദ്യം

തിങ്കള്‍, 4 ജനുവരി 2021 (19:59 IST)
തിരുവനന്തപുരം: മകനെ പീഡിപ്പിച്ച കേസിൽ അമ്മ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. വക്കം സ്വദേശിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പതിനാല് വയസുകാരമായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ  അച്ഛൻ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് നടപടി.
 
കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കടയ്ക്കാവൂര്‍ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പോക്‌സോ കേസിൽ കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍