ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ഞായര്‍, 3 ജനുവരി 2021 (10:07 IST)
കല്‍പ്പറ്റ: ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു. വയനാട്ടിലെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
 
കമ്പളക്കാട് വെള്ളരിക്കാവില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിനി ചീക്കല്ലൂര്‍ കുന്നില്‍കോണം ഷമീം (19) എന്നിവരെയാണ് അറസ്‌റ് ചെയ്തത്. മകളെ കാണാനില്ലെന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
 
പോലീസ് അന്വേഷണത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി യുവാക്കള്‍ക്കൊപ്പം കണ്ടെത്തുകയായിരുന്നു.  പെണ്‍കുട്ടികളെ പുതുവത്സര തലേന്ന് ബൈക്കില്‍ മൈസൂരില്‍ കൊണ്ടിപ്പോയി മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണു കേസ്. പട്ടികജാതി അതിക്രമം തടയല്‍, പോക്‌സോ നിയമങ്ങള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. അററ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍