കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്

തിങ്കള്‍, 4 ജനുവരി 2021 (17:23 IST)
കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ രതീഷ് എന്നയാള്‍ നിലവില്‍ ജയിലിലാണ്. ഇയാളാണ് വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി നാലര ലക്ഷം രൂപ തട്ടിയത്. രതീഷ് ജയിലിലായപ്പോള്‍ ഇയാളുടെ സുഹൃത്തയ പ്രിന്‍സ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും പോലീസിന്റെ നിര്‍ദേശമനുസരിച്ച് പ്രിന്‍സിനെ യുവതി വിളിച്ചു വരുത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
ഇയാള്‍ക്കൊപ്പം വാഹനത്തില്‍ എത്തിയ പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത് (21), സുബിന്‍ (20), മഹേഷ് (20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍