ഇന്ത്യന്‍ ടീമില്‍ കോലിയും രാഹുലുമൊന്നും ഇല്ലാതിരുന്നത് ഇംഗ്ലണ്ടിന്റെ ഭാഗ്യം, തുറന്ന് പറഞ്ഞ് ഇതിഹാസതാരം

അഭിറാം മനോഹർ

ചൊവ്വ, 12 മാര്‍ച്ച് 2024 (19:01 IST)
ഇന്ത്യക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 4—1ന് കൈവിട്ടതില്‍ ഇംഗ്ലണ്ടിന്റെ ദുര്‍ബലമായ ബൗളിംഗിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരമായ ജെഫ് ബോയ്‌കോട്ട്. ഈ ബൗളിംഗ് നിരയും വെച്ച് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തോറ്റതില്‍ അത്ഭുതമില്ലെന്ന് ബോയ്‌കോട്ട് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കാര്യമായ മത്സരപരിചയമില്ലാത്ത ടോം ഹാര്‍ട്‌ലിയും ഷോയബ് ബഷീറുമാണ് ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നത്. മാര്‍ക്ക് വുഡിന് പേസറെന്ന നിലയില്‍ യാതൊന്നും തന്നെ ചെയ്യാനായില്ല.
 
പരിചയസമ്പന്നനായ ജിമ്മി ആന്‍ഡേഴ്‌സണെ അധികം ഉപയോഗിക്കാനും ഇംഗ്ലണ്ടിനായില്ല. ഓള്‍ റൗണ്ടറാണെങ്കിലും ബെന്‍ സ്‌റ്റോക്‌സിന് പന്തെറിയാനാകില്ലെന്നും ഇംഗ്ലണ്ടിനെ ദുര്‍ബലമാക്കി. ഈ സാഹചര്യത്തില്‍ പരമ്പര 4-1ന് തോറ്റതില്‍ അത്ഭുതമില്ല. ഈ ബൗളിംഗ് നിരയും വെച്ച് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ കോലിയും കെ എല്‍ രാഹുലും ഇല്ലാ എന്നത് ഭാഗ്യമായി. പരിചയസമ്പന്നരായ അവര്‍ കൂടി ഇന്ത്യന്‍ നിരയിലുണ്ടായിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കുവെന്നും ടെലഗ്രാഫില്‍ എഴുതിയ കോളത്തില്‍ ബോയ്‌കോട്ട് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍