'സംഗതി ഇത്തിരി സീരിയസാ...', സിഐഡി ഷീലയായി മിയ !

കെ ആര്‍ അനൂപ്

ശനി, 17 ഒക്‌ടോബര്‍ 2020 (21:21 IST)
മലയാളത്തിൽ നിരവധി സിഐഡി ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ ആ ശ്രേണിയിലെ പുതിയ കണ്ണി. ‘സിഐഡി ഷീല’ എന്നാണ് മിയ അഭിനയിക്കുന്ന അടുത്ത ചിത്രത്തിൻറെ പേര്. വിവാഹശേഷം മിയ വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.
 
‘ഇര’ സംവിധാനം ചെയ്ത സൈജു എസ് എസ് ആണ് ഈ ചിത്രവും ഒരുക്കുന്നത്. സ്ത്രീ ശക്തിയെ കുറിച്ച് പറയുന്ന ചിത്രമാണിത്. ഇരയിൽ സൈജുവിനൊപ്പം പ്രവർത്തിച്ച നവീൻ ജോൺ ആണ് സിഐഡി ഷീലയ്ക്കായി തിരക്കഥയൊരുക്കിയത്.
 
രാജീവ് വിജയ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്‍സ് ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍