അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല, ഇനി മലയാള സിനിമയിൽ പാടില്ലെന്ന് വിജയ് യേശുദാസ്

ശനി, 17 ഒക്‌ടോബര്‍ 2020 (13:30 IST)
മലയാള സിനിമയിൽ പിന്നണി ഗായകർക്കും സംഗീത സംവിധായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഇനി മലയാള സിനിമയിൽ പാടില്ലെന്നും പ്രഖ്യാപിച്ച് വിജയ് യേശുദാസ്. തമിഴിലും തെലുങ്കിലും ലഭിക്കുന്ന അംഗീകാരം മലയാളത്തിൽ ലഭിക്കുന്നില്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില് ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് യേശുദാസ് പറഞ്ഞു.
 
പിതാവ് വയേശുദാസിനും സംഗീത ലോകത്ത് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറഞ്ഞു. മലയാള പിന്നണി ഗാന മേഖലയിലേക്ക് വിജയ് യേശുദാസ് വന്ന് 20 വർഷം തികയുമ്പോളാണ് പുതിയ തീരുമാനം. കഴിഞ്ഞ വർഷം പൂമുത്തോളെ എന്ന ഗാനത്തിലൂടെ  മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍