ത്രില്ലറുമായി നാദിർഷ, ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷങ്ങളിൽ !

കെ ആര്‍ അനൂപ്

ശനി, 17 ഒക്‌ടോബര്‍ 2020 (19:50 IST)
നാല് കോമഡി എന്റർടെയ്‌നർകൾക്ക് ശേഷം നാദിർഷ ഒരു ത്രില്ലർ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു. വരാനിരിക്കുന്ന സിനിമയിൽ ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷത്തിലെത്തും. അടുത്ത മാസം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിൽ സലിംകുമാറും അടിപൊളി വേഷത്തിലെത്തുന്നുണ്ട്. എറണാകുളമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ.
 
സുജിത് വാസുദേവാണ് ഛായാഗ്രഹണം. സുനീഷ് വാരനാട് ആണ് തിരക്കഥ. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു തിയേറ്റർ റിലീസ് ആയിരിക്കാനാണ് സാധ്യത.
 
അതേസമയം നാദിർഷയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കേശു ഈ വീടിൻറെ നാഥൻ. ദിലീപ് നായകനായെത്തുന്ന ചിത്രത്തിൽ ഉർവശി, അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍