സൂഫിയും സുജാതയും ജൂലൈ മൂന്നിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

തിങ്കള്‍, 22 ജൂണ്‍ 2020 (19:17 IST)
ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും ജൂലൈ 3ന് ആമസോൻ പ്രൈമിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോം റിലീസ് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നടക്കുന്നതിനിടയാണ് ചിത്രം ജൂലൈ 3-ന് റിലീസിനെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് അറിയിച്ചിരിക്കുന്നത്.
 
ആമസോൺ റിലീസ് ചെയ്യുന്നതോടെ 200ലേറെ രാജ്യങ്ങളിൽ ചിത്രം കാണാനാവും.അതിഥി റാവു റാവു ഹൈദരിയാണ് നായിക. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍