ഇന്ത്യയിലോ കേരളത്തിലോ അപൂര്‍വമായി കാണുന്ന സസ്യങ്ങളേയും പൂക്കളെയും സംരക്ഷിക്കുകയാണ് പൂക്കളമിടുന്ന ആചാരത്തിനു പിന്നിലെ മനശ്ശാസ്ത്രം .
ഓണത്തിന് വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്ന പല പൂക്കളും സംരക്ഷിക്കേണ്ടവയായിരുന്നു എന്നു കാണാം. ലോകത്തിലെ പലയിനം സസ്യ കുടുംബങ്ങളില്‍ പെടുന്ന സവിശേഷതയുള്ള ചെടികള്‍ കേരളത്തിലുണ്ട് .
തുമ്പയും , തുളസിയും ഒരേ കുടുംബക്കാരാണ്. കാശിത്തുമ്പ, സാല്‍വിയ, കോളിയസ് , മാര്‍ജ്ജോരം, റോസ് മേരി എന്നിങ്ങനെ ഒത്തിരി പേരുണ്ട് ഈ തറവാട്ടിലെ അംഗങ്ങളായി .180 ജനറകളിലായി 3500 ല്‍ ഏറെ സ്പീഷീസുകളുള്ള മിന്‍റ് കുടുംബമണിത് .
കൃഷ്ണകിരീടവും , അരി പൂവും ഒരേ വീട്ടുകാരാണ്. വെര്‍ബനേസിയെ എന്നാണ് തറവാട്ടു പേര്. 100 ജെനെറകളിലായി 2600 ല്‍ ഏറെ സ്പീഷീസുകള്‍ ഉണ്ട്.നാട്ടില്‍ കാണുന്ന വെര്‍ബീന, വെര്‍വിയന്‍ , ലണ്ടാന, ഗോല്‍ഡന്‍ ഡ്യൂ ഡ്രോപ്പ് തുടങ്ങി കുറെ പേരുണ്ട് ഇക്കൂട്ടത്തില്‍ .
കേരളത്തിലെ മുല്ലപ്പൂ പൊതുവെ അറബിമുല്ലയെന്നാണ് അറിയപ്പെടുന്നത്. പിച്ചകം പവിഴമല്ലി എന്നിവ അടുത്ത ബന്ധുക്കള്‍. എല്ലാം ഒലിവ് കുടുംബക്കാര്‍. ഇവരും എതാണ്ട് 1500 സ്പീഷീസ് ഉണ്ട്.
ചെമ്പരത്തിയുടെ കുടുംബം മാല്‍േവസിയെ ആണ്. വെണ്ട ഈ കുടുംബക്കരനാണ്.ഹിബിസ്കസ് എന്നാണ് ചെമ്പരത്തിയുടെ ശാസ്ത്ര നാമം . ഹിബിസ്കസ് സ്കിസോ പെറ്റലസ് എന്നാണ് കോഴിച്ചെമ്പരത്തിയുടെ പേര്.വിരിയാതെ സദാ ഉറക്കം തൂങ്ങുന്ന ചെമ്പരത്തിയെ മാല്‍വ വിസ്കസ് പെന്‍ഡുല ഫ്ളൊറസ് എന്നാണ് വീളിക്കുന്നത്.
കോളാംപി പൂവും നന്ത്യാര്‍ വട്ടവും അപോസയനേസിയെ എന്ന കുടുംബത്തില്‍ പെട്ടവരാണ്.
ചില ഓണ പൂക്കളുടെ ശാശ്ത്ര നാമവും കുടുംബ പേരും കൗതുകത്തിനായി ചുവടെ കൊടുക്കുന്നു.