ഓണം മലയാളികളുടെ മനസ്സില്‍ പുണ്യദിനമാണ്. കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണെന്നാണ് ഐതിഹ്യം.
ഓണത്തപ്പനെ വരവേല്‍ക്കാന്‍ പത്തുദിവസം മുന്‍പേ ചടങ്ങുകള്‍ ആരംഭിക്കുന്നു. പത്തു ദിവസം പൂക്കളമിടുന്ന ചടങ്ങാണിത്. പൂക്കളമിടുന്നത് മഹാബലിത്തമ്പുരാനെ വരവേല്‍ക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനുമാണെന്ന് വിശ്വസിക്കുന്നു.
കൊല്ലവര്‍ഷം ആരംഭമായ ചിങ്ങമാസം സമ്പല്‍ സമൃദ്ധിയുടെ മാസമാണ്. ഈ മാസത്തെ വരവേല്‍ക്കാന്‍ വീടും പരിസരവും വൃത്തിയാക്കി സകല അശുദ്ധിയും അകറ്റുന്ന ചാണകം കലക്കി തളിക്കുന്നു.
അത്തിത്തിന്‍റെയന്ന് ചാണകം മെഴുകിയ മുറ്റത്ത് ഭദ്രദീപം, നിറപറ, നിലവിളക്ക്, ദശപുഷᅲങ്ങള്‍ എന്നിവ കിഴക്കോട്ട് ദര്‍ശനമായി വയ്ക്കുന്നു. ഓണത്തപ്പനായ വാമനന്‍റെ രൂപം ഉണ്ടാക്കിവച്ച് സ്ത്രീകള്‍ കുരവയിട്ട് പൂക്കളമിടാന്‍ ആരംഭിക്കുന്നു.
പൂക്കളത്തിന് ഉപയോഗിക്കുന്ന ഓരാ പൂവിലും ഓരോ ദേവത കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. അത്തത്തിന് ഗണപതി ഭഗവാനാണ് പ്രാധാന്യം. ഇഷ്ടപുഷ്പ്പമായ ചെന്താമര അത്തക്കളത്തില്‍ വയ്ക്കുന്നു.
രണ്ടാം ദിവസമായ ചിത്തിരനാളില്‍ പാര്‍വ്വതിദേവിയുടെ ഇഷ്ടപുഷᅲമായ തെച്ചിപ്പൂ ഇടുന്നു. മൂന്നാം ദിനമായ ചോതി നാളില്‍ ശിവനാണ് പ്രധാനം. തുമ്പപ്പൂവാണ് ഇടേണ്ടത്.
നാലാം ദിനമായ വിശാഖം നാളില്‍ ബ്രഹ്മാവിനെ സങ്കല്‍പ്പിച്ച് വെളുത്ത താമര ഇടുന്നു. അനിഴ നാളായ അഞ്ചാം ദിവസം തുളസിക്കാണ് പ്രാധാന്യവുമെന്നാണ് സങ്കല്പം.
ആറാം ദിവസമായ തൃക്കേട്ടയില്‍ അറുമുഖന്‍റെ ഇഷ്ടപുഷᅲം മഞ്ഞതെച്ചി ഇടാം. മൂലം നാളില്‍ ഗുരുവിനെ സങ്കല്പിച്ച് ഉഷാമലരി ഇടുന്നു. പൂരാടം നാളില്‍ അഷ്ടപുഷ്പങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇടുന്നു.
ഒന്‍പതാം നാളില്‍ ഇന്ദ്രനെ സങ്കല്പിച്ച് പാരിജാതപ്പൂ ഇടണം. പത്താം ദിവസമായ തിരുവോണത്തിന് വിഷ്ണഭഗവനാണ് പ്രാധാന്യം. വാമരൂപം മണ്ണില്‍ ഉണ്ടാക്കി തുളപ്പൂ ഇടുന്നു.
തിരുവോണ ദിവസം പത്തു തരത്തിലുള്ള പൂക്കള്‍ മറ്റുത്തുണ്ടാവണം. ഓരോ ദേവന്മാരുടെയും ഇഷ്ടപുഷ്പങ്ങള്‍ ഇടുന്ന ദിവസം ആ ദേവനെ പ്രകീര്‍ത്തിച്ച് പാടുന്നു. ഈ രൂപത്തില്‍ പൂക്കളമിടുമ്പോള്‍ അവിടെ ദൈവസാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ വര്‍ഷം മുഴുവനും കൂടുംബത്തില്‍ ഐശ്വര്യവും, സമ്പത്തും സമൃദ്ധിയും ഉണ്ടാകുന്നു.
തിരുവോണ ദിവസം വാമനരൂപം പൂക്കളത്തിന് നടുവില്‍ വയ്ക്കണം. ഓരോ ദിവസവും വാമനരൂപങ്ങള്‍ മാറ്റി വയ്ക്കണം. ഓണത്തിനു ശേഷം നല്ല ദിവസം നോക്കി മാത്രമേ ഈ പ്രതിഷ്ഠാ രൂപങ്ങളെ മാറ്റാന്‍ പാടുള്ളൂ.
തിരുവോണ ദിവസം വയ്ക്കുന്ന ഓണത്തപ്പന് ദര്‍ഭപ്പുല്ല് കൊണ്ടുള്ള അരഞ്ഞാണം, കൃഷ്ണാജിതം, ചമതക്കോപ്പ്, കൗപീനം, ഓലക്കുട, കമണ്ഡലു പാത്രിക എന്നിവ ഉണ്ടായിരിക്കണം. വിഷ്ണു പൂജയാണ് അന്ന് ചെയ്യേണ്ടത്.