ചുമ മാറാന്‍ ഉലുവ

തിങ്കള്‍, 27 ജൂണ്‍ 2011
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
പനിക്ക് ശമനം ലഭിക്കാന്‍ കാഞ്ഞിരത്തൊലി അരച്ച് കാല്‍വെള്ളയിലും, കൈവെള്ളയിലും പുരട്ടുക.

എട്ടുകാലി കടിച്ചാല്‍

വെള്ളി, 24 ജൂണ്‍ 2011
എട്ടുകാലി കടിച്ചാല്‍ മഞ്ഞളും തുളസിയിലയും അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിനു ശമനം ...

ചുമ മാറാന്‍ ആടലോടകം

ബുധന്‍, 22 ജൂണ്‍ 2011
ചുമ മാറാന്‍ ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ച് കുടിക്കുക.

ചുണങ്ങു മാറാന്‍

ചൊവ്വ, 21 ജൂണ്‍ 2011
ചുണങ്ങു മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക.
ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.
കുഴിനഖം മാറാന്‍ പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.

ജലദോഷം മാറാന്‍

വ്യാഴം, 16 ജൂണ്‍ 2011
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തെന്‍ ചേര്‍ത്ത് കഴിക്കുക.

അര്‍ശസ് മാറാന്‍ ജാതിക്ക

ബുധന്‍, 15 ജൂണ്‍ 2011
അര്‍ശസിന് ശമനം ലഭിക്കാന്‍ ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക.
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക

ചെന്നിക്കുത്ത് മാറാ‍ന്‍

തിങ്കള്‍, 13 ജൂണ്‍ 2011
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക. ആശ്വാസം ലഭിക്കും.
ബ്രഹ്‌മി ഉണക്കിപ്പൊടിച്ച് ഓരോ സ്‌പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
മൂക്കടപ്പിന് ശമനം ലഭിക്കാന്‍ മൂക്കിന്‍റെ ഇരുവശത്തും കടുകെണ്ണ പുരട്ടുക.
മഞ്ഞപ്പിത്തം പിടിപെട്ടാല്‍ വയല്‍ത്തുമ്പ സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.

ചുമ മാറാന്‍ ആടലോടകം

ചൊവ്വ, 7 ജൂണ്‍ 2011
ചുമ മാറുന്നതിന് ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക

ത്വക്ക് രോഗങ്ങള്‍ മാറാന്‍

തിങ്കള്‍, 6 ജൂണ്‍ 2011
ത്വക്ക് രോഗങ്ങള്‍ മാറാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക. ആശ്വാസം ലഭിക്കും.