ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റെ നിര്‍മ്മാണ രീതി.
ചിത്രീകരണം, ശബ്ദലേഖനം, എഡിറ്റിങ് എന്നിവയെല്ലാം ലോകോത്തര സിനിമയോട് കിടപിടിക്കുന്നതാണെന്ന് സിനിമാ വിദഗ്ധരും വിലയിരുത്തുന്നു. ചിത്രീകരണ സാഹചര്യങ്ങള്‍ പുനഃസൃഷ്ടിച്ചാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. നൂറു കണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം വിദേശികളും ആദിവാസികളുമെല്ലാം ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ഗോകുലം മൂവീസിനു വേണ്ടി 27 കോടി രൂപ മുടക്കി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്
ശരാശരി മൂന്നു കോടി രൂപ നിര്‍മ്മാണ ചെലവുള്ള മലയാള സിനിമയില്‍ ഇത്രയും വലിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത് ആദ്യമാണെങ്കിലും അതിന്റെ മികവ് ചിത്രത്തിലൂടനീളം ദൃശ്യമാണെന്നാണു പ്രേക്ഷക വിലയിരുത്തല്‍.
കഥയുടെ അവതരണവും സംവിധാന മികവും ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്. കേരള സിംഹമായ പഴശ്ശിരാജയായി മമ്മൂട്ടി രംഗ പ്രവേശം ചെയ്യുന്ന സീനില്‍ തിയറ്ററുകള്‍ ഇളകി മറിഞ്ഞു. വര്‍ണ കടലാസുകള്‍ തിയറ്ററുകളില്‍ പാറിപ്പറന്നു. ജയ് വിളികള്‍ ഉയര്‍ന്നു.
മറ്റു ഭാഷകളിലും നിര്‍മ്മിക്കു