സമരം ചെയ്തു ഞാന്‍ കരാരുകാക്കെതിരെ
ഗാട്ട് കരാര്‍, എ. ഡി. ബി, കരാര്‍,
ഐ. എം. എഫ് കരാര്‍, ആണവ കരാര്‍,
ആസിയാന്‍ കരാര്‍ അങ്ങനെ
നൂറു നൂറു കരാറുകള്‍,
എതിര്‍ത്തു പിന്നെ ജാഥകള്‍,
പ്രകടനങ്ങള്‍ നടത്തി ഞാന്‍
തകര്‍ത്തു ബസ്സുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍
സമരം ചെയ്തു ഞാന്‍ പ്ലസ് ടു വിനെതിരെ
സാശ്രയ കോളേജുകള്‍ക്കെതിരെ
വീണ്ടും തകര്‍ത്തു ബസ്സുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍
ബൂര്‍ഷ്വാ പോലീസിന്റെ അടികൊണ്ടു
ചോര വന്നു എന്‍ നെറ്റിത്തടങ്ങളില്‍
വീണ്ടും
എതിര്‍ത്തു, സമരം ചെയ്തു ഞാന്‍ എക്സ്പ്രസ്സ് റോഡിനെതിരെ
എതിര്‍ത്തു, സമരം ചെയ്തു ഞാന്‍ സ്മാര്‍ട്ട് സിറ്റിക്കെതിരെ
വീണ്ടും തകര്‍ത്തു ബസ്സുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍
പണ്ടു ഞാന്‍ എതിര്‍ത്ത കമ്പ്യൂട്ടര്‍
ഇന്നെന്റെ തലതൊട്ടപ്പന്മാര്
എ സി മുറിയിലിരുന്ന് മടിത്തട്ടില്‍ വെച്ചോമനിക്കുന്നു
ഇന്റനെറ്റില്‍ കോണ്‍ഫറന്‍സ് നടത്തുന്നു
ഞാന്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച
എന്റെ പാവപ്പെട്ട സര്‍ക്കാര്‍ ഇന്ന്
സാശ്രയ കോളേജുകള്‍ തുറക്കുന്നു മുക്കിലും മൂലയിലും
എക്സ്പ്രെസ്സ് റോഡിനു അളവെടുക്കുന്നു
ദുബായില്‍ സ്മാര്‍ട്ട് സിറ്റിക്ക