യോഗാസനത്തിലെ എട്ട് ഘട്ടങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?
വ്യാഴം, 15 ജൂണ്‍ 2017 (15:25 IST)
യോഗാസനം ഒരു ജീവിതചര്യയാണ്. ശരിയായ ജീവിതമാണ് ഇതിലുടെ ലക്‍ഷ്യമിടുന്നത്. ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ഉന്നതിയാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യയില്‍ യോഗാസനം പരിശീലിച്ചിരുന്നു. ഉപനിഷത്തുക്കളിലും പുരാണങ്ങളിലും യോഗാസനത്തെ കുറിച്ച് പരാമര്‍ശിക്കുനുണ്ട്.
യോഗാഭ്യാസത്തെ ക്രമപ്പെടുത്തിയത് പതജ്ഞലിയാണ്. ‘യോഗസൂത്ര’ എഴുതിയത് ഇദ്ദേഹമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതെഴുതിയത്.
യോഗാസനത്തെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥമാണ് യോഗസൂത്ര. ഈ ഗ്രന്ഥം വഴിയാണ് യോഗാസനത്തിന്‍റെ പ്രശസ്തി ലോകമെങ്ങും പരന്നത്.
ശാരീരിക, മാനസിക, ആത്മീയ ആരോഗ്യമാണ് യോഗാസനം ലക്‍ഷ്യമിടുന്നത്. യോഗാസനത്തില്‍ എട്ട് ഘട്ടങ്ങളുണ്ടെന്നാണ് ഉണ്ടെന്നാണ് പതജ്ഞലിയുടെ പക്ഷം.